ഗൂഡല്ലൂർ: പാക്കണയിൽ താമസിക്കുന്ന പറക്കുന്നൻ ഷാജഹാന്റെ മകൻ മിസ്ഹബ് (14) കാട്ടാന ആക്രമണത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബത്തേരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വന്യജീവി ആക്രമണങ്ങൾകാരണം പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു.
ഇന്നുതന്നെ വയനാട്ടിൽ പുത്തുമലയിൽ മറ്റൊരു കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കശ്മീർ സ്വദേശി ജെസിയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് ഷാജിക്കൊപ്പം ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.






