Home / LOCAL NEWS / KOZHIKODE / നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പോസ്റ്റുകളിലിടിച്ച് അപകടം, ഡ്രൈവർക്ക് ഗുരുതര പരുക്ക്

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പോസ്റ്റുകളിലിടിച്ച് അപകടം, ഡ്രൈവർക്ക് ഗുരുതര പരുക്ക്

കോഴിക്കോട് ചെലവൂരിൽ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്

കോഴിക്കോട് ∙ ചെലവൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി പോസ്റ്റുകളിലിടിച്ച് അപകടം. അപകടത്തിൽ ഡ്രൈവർ ശിവന് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ 4.30നാണ് സംഭവം.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. നിയന്ത്രണം വിട്ട ബസ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്ത ശേഷം റോഡരികിലെ വീടിന്റെ മതിലിലും മറ്റൊരു പോസ്റ്റിലും ഇടിച്ചുനിൽക്കുകയായിരുന്നു.

പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *