Home / Entertainment / MOVIES / മോഹൻലാലിന് 66-ാം പിറന്നാൾ

മോഹൻലാലിന് 66-ാം പിറന്നാൾ

Drishyam 3

മലയാള സിനിമയുടെ അഭിനയ വിസ്മയം മോഹൻലാൽ ഇന്ന് 66-ാം പിറന്നാൾ ആഘോഷിക്കുന്നു. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായാണ് മോഹൻലാൽ ജനിച്ചത്. പതിറ്റാണ്ടുകളായി അഭിനയ മികവിലൂടെ മലയാള സിനിമയെ ലോക സിനിമാ ഭൂപടത്തിൽ ഉയർത്തിക്കാട്ടിയ മഹാനടന് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നുമായി ധാരാളം ആശംസകളാണ് ഒഴുകിയെത്തുന്നത്. സോഷ്യൽമീഡിയ മുഴുവൻ താരത്തിനായുള്ള ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ മമ്മൂട്ടിയാണ് ഇത്തവണയും ആദ്യം പിറന്നാൾ ആശംസ നേർന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് “പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ” എന്ന് മമ്മൂട്ടി കുറിച്ചു.

അതേസമയം, ആരാധകർക്ക് ആവേശമുണർത്തുന്ന മറ്റൊരു വിശേഷവും ജന്മദിന ദിനത്തിൽ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യം ​3 ഇന്ന് റിലീസായി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *