Home / KERALA / ചിരിയുടെ രാജാവിന് വിട; സലിം കുമാർ ഇനി ഓർമ

ചിരിയുടെ രാജാവിന് വിട; സലിം കുമാർ ഇനി ഓർമ

സലിം കുമാർ

കൊച്ചി: മലയാള സിനിമയിലെ ഹാസ്യ നടനും മിമിക്രി കലാകാരനുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നിലഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാർ.

സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. രാവിലെ 9 മണി മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *