Home / Uncategorized / തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ഓപ്പൺ ജിം ആരംഭിച്ചു

തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ഓപ്പൺ ജിം ആരംഭിച്ചു

thottumukkom gup school

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടുമുക്കം ജി.യു.പി സ്കൂൾ അങ്കണത്തിൽ ഓപ്പൺ ജിം ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയത്തിനുശേഷം നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ജിമ്മിന്റെ ക്രമീകരണം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ഷെറീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ അൻസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. നിയാസ്, സുഹാസ്, സന്തോഷ് സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് വൈ പി അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *