Home / Uncategorized / ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

pension

തിരുവനന്തപുരം: മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നത് യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. നിലവിൽ 2000 രൂപയാണ് പെൻഷൻ തുക. സംസ്ഥാനത്ത് ഏകദേശം 62 ലക്ഷം ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *