Home / International / ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

trump

ന്യൂയോർക്ക്: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് Donald Trump. ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് അവസാന നിമിഷത്തിലാണ് അമേരിക്ക പിന്മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് അഭ്യർഥിക്കുന്ന നിലയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നിയമനിർമ്മാണ സഭാംഗങ്ങളുമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ ആണവായുധം നേടാനുള്ള ശ്രമത്തിലാണ് എന്നാരോപിച്ച ട്രംപ്, അവരുടെ കൈവശം ആണവായുധം എത്താൻ അമേരിക്ക അനുവദിക്കില്ലെന്നും പറഞ്ഞു. നിലവിലെ സംഘർഷം വളരെ വേഗത്തിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *