Home / KERALA / പന്തീരാങ്കാവിൽ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

പന്തീരാങ്കാവിൽ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

karthik

കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കുളം സ്വദേശിയായ കാര്‍ത്തിക് (19) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഗുരുതരാവസ്ഥയില്‍ കാര്‍ത്തിക്കിനെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തിയിരുന്നുവെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *