‘കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണ്’
വാഷിംഗ്ടൺ: ഇറാൻ കൈമാറിയ സമാധാന നിർദേശങ്ങൾ പൂർണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പ്രതികരണം തീർത്തും അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇനിയും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇറാനെതിരെയുള്ള തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു.



