Home / INDIA / മദ്യശാലകൾക്ക് നിയന്ത്രണവുമായി വിജയ്

മദ്യശാലകൾക്ക് നിയന്ത്രണവുമായി വിജയ്

vijay

ചെന്നൈ: തമിഴ്നാട്ടില്‍ മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണവുമായി മുഖ്യമന്ത്രി വിജയ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സംസ്ഥാനത്തെ 717 ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍നിന്ന് 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടാസ്മാക് ഔട്ട്‍ലെറ്റുകളെയാണ് അടച്ചുപൂട്ടുന്നത്. ജനങ്ങളുടെ സുരക്ഷയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നാണു സര്‍ക്കാര്‍ വിശദീകരണം

Tagged:

Leave a Reply

Your email address will not be published. Required fields are marked *