കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകും.
ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുമെന്നും അതോടെ നിരവധി സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
നിലവില്‍ സ്വകാര്യ ബസുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടാണ് സര്‍വീസ് നടത്തുന്നതെന്നും, പുതിയ ബസുകള്‍ നിരത്തിലിറക്കി നഷ്ടം സഹിച്ചാണ് മേഖല മുന്നോട്ട് പോകുന്നതെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.






