Home / KERALA / കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു

കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു

Nipah virus Kozhikode

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രോഗിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക നിപ വാർഡിലേക്ക് മാറ്റും.

പ്രാഥമിക പരിശോധനയിൽ രോഗം വ്യക്തമായെങ്കിലും അന്തിമ സ്ഥിരീകരണത്തിനായി സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട്ട് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *