തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി ഉയർത്തിയതായി കാലാവസ്ഥാ വകുപ്പ്.
നേരത്തെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. എന്നാൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരുകയാണ്.അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഓറഞ്ച് അലർട്ട്






