Home / KERALA / റെഡ് അലർട്ട്: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികൾക്ക് വിലക്ക്

റെഡ് അലർട്ട്: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികൾക്ക് വിലക്ക്

സഞ്ചാരികൾക്ക് വിലക്ക്

കോഴിക്കോട്: ജില്ലയിൽ ജൂൺ 6, 7 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ഡി.ടി.പി.സിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിക്കും.

ശക്തമായ മഴയും അതിനെ തുടർന്നുണ്ടാകാവുന്ന അപകടസാധ്യതകളും കണക്കിലെടുത്താണ് നിയന്ത്രണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *