മങ്കട∙ പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് സന്ദർശനത്തിനെത്തിയ വിദ്യാർത്ഥികളിൽ നാല് പേർ മിന്നലേറ്റ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.
റോഷൻ (20), ഇഷ്ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
വ്യൂ പോയിന്റ് സന്ദർശിക്കുന്നതിനിടെയാണ് സംഘത്തിന് മിന്നലേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്.






