മുക്കം∙ മുക്കം എസ്.ഐ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പോലീസിന്റെ പിടിയിലായി. അരീക്കോട് പുത്തലം സ്വദേശി തുമ്പയിൽ വീട്ടിൽ ഷാമിൽ (18) നെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.






